ഓര്മ മരച്ചുവട്ടില്‍ ഉറങ്ങാതെ
(ഓര്‍മപ്പുസ്തകം)
ശ്രീജിത് ശ്രീവിഹാര്‍
2022
ബാല്യകാലത്തേക്ക് ഓര്‍മസഞ്ചാരം നടത്തുന്ന പുസ്തകമാണിത്. നിങ്ങള്‍ എപ്പൊഴെങ്കിലും നിങ്ങളുടെ ബാല്യത്തോട് സംസാരിച്ചുനോക്കിയിട്ടുണ്ടോ? ആരുമില്ലാത്ത നേരത്ത്, വര്‍ഷങ്ങള്‍ക്കുമുമ്പ് പഠിച്ച ക്ലാസ് മുറികളില്‍ ഒറ്റക്കിരുന്ന് ഓര്‍മകളെ ഗൃഹപാഠം ചെയ്തിട്ടുണ്ടോ? കണ്ണാടിയില്‍ നോക്കി, ഞാനെത്ര വലുതായിപ്പോയി എന്ന് നരകയറിത്തുടങ്ങിയ മുടിയെ നോക്കി വേവലാതിപ്പെട്ടിട്ടുണ്ടോ? ഇതളുകളോരോന്നും കൊഴിയുമ്പോള്‍, ആരും കൂടെയില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിട്ടുണ്ടോ?
ജീവിതപ്രാരബ്ധ യാത്രാവേഗങ്ങളില്‍ തിരക്കിട്ട് പോകുമ്പോള്‍ ഒരേ കുടക്കീഴില്‍ യൂണിഫോമിട്ട് പോകുന്ന കുട്ടികളെ കാണുമ്പോള്‍, ഈ വഴിയും മഴയും ഒരുകാലത്ത് എന്റേതായിരുന്നല്ലോ എന്നോര്‍ത്ത് നെടുവീര്‍പ്പിട്ടിട്ടുണ്ടോ? എങ്കില്‍ ഇതു നിങ്ങളുടെ പുസ്തകമാണ്. നഷ്ടബാല്യത്തിലേക്കുള്ള തിരിച്ചുയാത്രയാണ്.
Leave a Reply