കാപ്പനച്ചന്റെ സമ്പൂര്‍ണ കഥകള്‍ (മൂന്നു വാല്യം)
(കഥകള്‍)
സെബാസ്റ്റ്യന്‍ കാപ്പന്‍
ഡി.സി ബുക്‌സ് 2023
കേരളസമൂഹത്തില്‍ എന്നത്തെയുംകാള്‍ പ്രസക്തമായ കാപ്പനച്ചന്റെ ചിന്തകളുടെ സമ്പൂര്‍ണ സമാഹാരം- മാര്‍ക്‌സിയന്‍ ചിന്തകളെയും വിമോചന ദൈവശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമര്‍ശനാത്മകമായി പരിശോധിക്കുകയും വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകള്‍ തേടുകയും ചെയ്യുന്ന കൃതികളാണ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തില്‍ നിന്ന് വിപ്ലവത്തിലേക്ക്, നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്‌കൃതി, മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്‌കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളില്‍ നിന്ന്, ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply