(ഓര്‍മ്മപ്പുസ്തകം)
രവി മേനോന്‍
ഡി.സി ബുക്‌സ് 2023
ഇന്ത്യന്‍ ചലച്ചിത്രഗാന ലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. ആ പാട്ട് തീര്‍ത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണ് ചിത്രവര്‍ണ്ണങ്ങള്‍. പുലര്‍കാല സുന്ദരസ്വപ്നത്തില്‍, അറിയാതെ എന്നിലെ എന്നില്‍ നീ കവിതയായ്, രാജഹംസമേ, താരാപഥം ചേതോഹരം, മാലേയം മാറോടലിഞ്ഞും… തുടങ്ങി പ്രശസ്ത ചലച്ചിത്രഗാനങ്ങളിലൂടെ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തുന്നു സംഗീതഗവേഷകനായ രവിമേനോന്‍.