(ജീവിതചിന്തകള്‍)
സുരേന്ദ്രന്‍ ചീക്കിലോട്
ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴെല്ലാം തന്റെ തലയിലെഴുത്ത് ഇങ്ങനെയായിപ്പോയല്ലോ എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ചിലരെ കാണാറുണ്ട്. നമ്മുടെ തലയിലെഴുത്ത് രൂപപ്പെടുത്തുന്നത് നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്തി കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മുന്നേറാന്‍ നമുക്കാവും. ഇതിന് നമ്മെ സഹായിക്കുന്ന ഒരു വ്യക്തിത്വ വിശകലന ശാസ്ത്രമാണ് എനിയൊഗ്രാം (Enneagram). വ്യക്തിത്വ പരിശീലന ശില്പശാലകളിലെയും മോട്ടിവേഷന്‍ ക്ലാസ്സുകളിലെയും ഒരു പ്രധാന വിഷയമായി മാറിയ എനിയൊഗ്രാമിനെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകം.