(ജീവചരിത്രം)
സുകു പാല്‍ക്കുളങ്ങര
പരിധി പബ്ലിക്കേഷന്‍സ് 2024
പ്രമുഖ കവിയും ഗാനരചയിതാവുമായ അന്തരിച്ച പി.ഭാസ്‌കരനെക്കുറിച്ച് സുകു പാല്‍ക്കുളങ്ങര എഴുതിയ ജീവചരിത്ര കൃതി. അവതാരികയില്‍ എസ്.ഭാസുരചന്ദ്രന്‍ ഇങ്ങനെ എഴുതുന്നു: ”എഴുതുന്ന എന്തും സാഹിത്യമാണെന്ന് വിശ്വസിക്കാത്ത ഒരാള്‍ എഴുത്തിനെ സൂക്ഷ്മധ്വനികളുടെ ദേവദൂതിയാക്കിയതില്‍ അദ്ഭുതമില്ല. വാക്കുകള്‍ക്ക് പിടികൊടുക്കാത്ത എത്രയും വിലോലമായ ഭാവങ്ങളെ എത്രയോ അനായാസമായി സാധാരണ പദങ്ങളിലാക്കുന്ന കവി. ആ നിലയ്ക്കാണ് ഭാസ്‌ക്കരന്‍ മലയാളത്തിന്റെ ആത്മാവില്‍ എക്കാലവും ജീവിച്ചിരിക്കാന്‍ പോകുന്നത്.
പി.ഭാസ്‌ക്കരന്‍: പ്രതിഭയുടെ വസന്ത വിരുന്ന് എന്ന ഈ പുസ്തകം ഇന്നിന്റേതു പോലെതന്നെ നാളെയുടേതുമാകുന്നു.