പുറനാടന്റെ രഹസ്യജീവിതങ്ങള്‍
(നോവല്‍)
ജോണി എം.എല്‍
സൈന്‍ ബുക്സ് തിരുവനന്തപുരം 2024
ജോണി എം.എല്‍ എഴുതിയ നോവല്‍. നിങ്ങള്‍ ഉറക്കമുണരുമ്പോള്‍ തികച്ചും അപരിചിതമായ ഒരു മുറിയിലാണെന്നു തിരിച്ചറിഞ്ഞാല്‍ എന്താകും പ്രതികരണം? അത്തരമൊരു അനുഭവം ആദ്യമായിട്ടല്ല, തന്റെ ജീവിതത്തിലുടനീളം ഉണ്ടായി ട്ടുണ്ട് എന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുകയാണ് ജോസഫ് പുറനാടന്‍ എന്ന മനുഷ്യന്‍. പ്രത്യേകിച്ചൊരു തൊഴിലും ചെയ്യാതെ, സഞ്ചാരം മാത്രമായി നടക്കുന്ന അയാള്‍ ഇടയ്ക്കിടെ താന്‍ ഉണരുന്നത് ഉറങ്ങിയേടത്തല്ല എന്ന് മനസ്സിലാക്കുന്നു. കാഫ്കയുടെതെന്ന പോലെ തികച്ചും ഉത്കണ്ഠയുണര്‍ത്തുന്ന ഒരു ആഖ്യാനരീതിയിലൂടെ പുറനാടന്റെ ജീവിതകഥ എഴുതുകയും അതിനെ സംഘര്‍ഷാത്മകമായ ആധുനിക-സമകാലിക ഇന്ത്യയുടെ ഒരു പരിച്ഛേദമാക്കി മാറ്റു കയും ചെയ്യുകയാണ് നോവലിസ്റ്റ്.
Leave a Reply