(ആത്മകഥ)
ഗുഡ്‌നൈറ്റ് മോഹന്‍

എന്‍ജിനീയറിങ് കഴിഞ്ഞ്, ജോലി തേടി ബോംബെ എന്ന മഹാനഗരത്തില്‍ എത്തിയ പൂങ്കുന്നത്തുകാരന്‍ കല്യാണരാമന്‍ എന്ന ചെറുപ്പക്കാരന്‍ ലോകമറിയുന്ന ഗുഡ്‌നെറ്റ് മോഹന്‍ എന്ന മേല്‍വിലാസത്തിലേക്കു വളര്‍ന്ന അസാധാരണമായ ജീവിതകഥ. ഗുരുദത്ത്, ബാല്‍ താക്കറെ, അമിതാഭ് ബച്ചന്‍, ആര്‍.ഡി. ബര്‍മന്‍, എ.ആര്‍. റഹ്മാന്‍, യേശുദാസ്, കെ.കരുണാകരന്‍, പത്മരാജന്‍ തുടങ്ങിയ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മകള്‍…കിലുക്കം, ഞാന്‍ ഗന്ധര്‍വന്‍, സ്ഫടികം, ചാന്ദ്‌നി ബാര്‍, ഗര്‍ദിഷ് തുടങ്ങിയ സിനിമകളുടെ പിറവിക്കുപിന്നിലെ കഥകള്‍…സംഭവബഹുലമായ ഒരു ജീവിതത്തിന്റെ മോഹിപ്പിക്കുന്ന സ്മരണകളുടെ സമാഹാരം.
കല്യാണരാമന്‍ ഗുഡ്‌നൈറ്റ് മോഹന്‍ ആയത് പൊരുതിയ ഒരു ജീവിതം കൊണ്ടാണെന്ന് മാസ്മരികമായി അദ്ദേഹം ഈ കുറിപ്പുകളില്‍ ചാരുതയോടെ വിവരിക്കുന്നുണ്ട്. വരുംതലമുറയ്ക്ക് നിശ്ശബ്ദമായി അദ്ദേഹം ചില സന്ദേശങ്ങളും ഇതിലുടെ കൈമാറുന്നുമുണ്ട്. ബിസിനസ് രംഗത്ത് ഇന്ത്യ കണ്ട ഒരു അപൂര്‍വതയാണ് ഗുഡ്‌നൈറ്റ് മോഹന്‍. തീരുമാനങ്ങള്‍ എടുക്കാനുള്ള വിശേഷബുദ്ധിയാണ് ഗുഡ്‌നൈറ്റ് മോഹനെ ജീവിതത്തിന്റെ കൊടുമുടിയില്‍ എത്തിച്ചതെന്നത് ഈ പുസ്തകത്തില്‍നിന്ന് നമുക്കു വായിച്ചെടുക്കാമെന്ന് നടന്‍ മോഹന്‍ലാല്‍ പറയുന്നു.