(നോവെല്ലകള്‍)
അന്‍വര്‍ അബ്ദുള്ള
2022

അന്‍വര്‍ അബ്ദുള്ളയുടെ നോവെല്ലകളുടെ സമാഹാരമാണ് ഇത്. പ്രേമത്തെയും കാമത്തെയും പറ്റിയുള്ള ഓരോ സാരോപദേശകഥകള്‍ സഹിതമാണിത്. ടെലിവിഷനില്‍ തെളിഞ്ഞത് അയാളുടെതന്നെ തടവുജീവിതമായിരുന്നു. തടവറയിലെ തലേദിവസങ്ങള്‍ അയാള്‍ ചാടിയെണീറ്റ്, റിമോട്ട് എടുത്ത് ചാനല്‍ മാറ്റാന്‍ നോക്കി. എല്ലാ ചാനലുകളിലും നിന്ന് അയാളുടെ ക്യാമറാജീവിതം പുറത്തുവന്നുകൊണ്ടിരുന്നു. ടെലിവിഷന്‍ ഓഫാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അയാള്‍ ഭീതിയോടെ മുറിയാകെ പരിശോധിച്ചു. ഭിത്തികളിലെവിടെയെങ്കിലുമൊരു ക്യാമറ ഉണ്ടോ എന്നായിരുന്നു പരിശോധന. പക്ഷേ, അയാള്‍ക്ക് എവിടെയും ഒന്നും കണ്ടെത്താനായില്ല.
എവിടെയെന്നറിയാത്തൊരു തടവറയിലെ അദൃശ്യമായ ക്യാമറാ നിരീക്ഷണത്തില്‍ നിരപരാധിയോ കൊടും അപരാധിയോ ആയ ഒരു മനുഷ്യന്റെ നിര്‍ണായകമായ ജീവിതനിമിഷങ്ങള്‍. ഇരുട്ടും ഇരുട്ടുപുരണ്ട വെളിച്ചവും മാരകമായ എകാന്തതയും ഇടയ്ക്കിടെ കേള്‍ക്കുന്ന പട്ടാളവണ്ടിയുടെ ഇരമ്പലും ബൂട്ടു ശബ്ദങ്ങളും സ്വാഭാവികതകളെ അട്ടിമറിക്കുന്ന അനുഭവങ്ങളുടെ തുടര്‍ച്ചയുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന നിഗൂഢമായ കാഫ്കിയന്‍ ലോകത്ത് നോ ലാംഗ്വേജ് എന്ന ഇല്ലാഭാഷയില്‍ സംഭവിക്കുന്ന കഥയായ ക്യാമറ ഉള്‍പ്പെടെ, സംഭ്രാന്ത സാക്ഷാത്കാരം, കപ്പല്‍ച്ചേതത്തിന്റെ രാത്രി എന്നിങ്ങനെ മൂന്നു രചനകളുടെ സമാഹാരം.