(കവിതകള്‍)
സജീവ് നെടുമണ്‍കാവ്
സുജിലി പബ്ലിക്കേഷന്‍സ് 2023
പ്രണയത്തിന്റെ ഉലയില്‍ വെന്തുവെന്ത് പതംവന്ന കവിതകള്‍. ഉടലും ഉയിരും നോവിന്റെ ഉലയില്‍ തിളക്കിയെടുത്ത ഈ രചനകളില്‍ വിഹ്വലതകളുടെ അടി തിണര്‍ത്തു ചോരച്ച പാടുകളുണ്ട്. പുരസ്‌കാരവും തിരസ്‌കാരവും ജ്ഞാനപ്രബുദ്ധതയും ജീവിതാനുഭവങ്ങളുടെ ചുട്ടുനീറലും കാരിരുമ്പിന്റെ കണ്ണീര്‍ നനവുള്ള കയ്യൊപ്പുകളും കൂടിച്ചേര്‍ന്നൊഴുകുന്ന കവിതയുടെ പെരുംപ്രവാഹമാണിത്.