(നോവല്‍)
എസ്.ഗിരീഷ് കുമാര്‍
ഡി.സി.ബുക്‌സ് 2022

എസ്.ഗിരീഷ് കുമാറിന്റെ നോവലാണിത്. ഇതിനെപ്പറ്റി കെ.വി മണികണ്ഠന്‍ ഇങ്ങനെ എഴുതുന്നു: ” വീടിന് ഹോം എന്നും ഹൗസ് എന്നും പറയും. വ്യത്യാസമെന്താണ്? ഹൗസ് എന്നതു കൂടുതല്‍ സാങ്കേതികമാണ്. ഹോം കാല്‍പ്പനികവും. ഹൗസ് ഈസ് മെയ്ഡ് ഓഫ് ബ്രിക്‌സ് ആന്റ് സിമന്റ്. ഹോം ഈസ് മെയ്ഡ് ബൈ ലവ് ആന്റ് ഡ്രീംസ്. ഫിക്ഷനെഴുത്തിലും ഇതുണ്ട്. അതിനെ സാങ്കേതികമായി മനോഹരമാക്കാം. എന്നാലതില്‍ അനുഭൂതി എന്നൊരു കൂട്ട് ചേര്‍ക്കും ചിലര്‍. എസ്.ഗിരീഷ് കുമാര്‍ ചെയ്തിരിക്കുന്നതുപോലെ ഉറച്ച കാതലില്‍ തീര്‍ത്തൊരു ശില്പം. അതില്‍ വിരിയുന്നതോ? മനസ്സുകളുടെ അങ്കങ്ങള്‍. തോട്ടിച്ചമരി നിസ്സംശയം അതാണ്. യുദ്ധങ്ങളുടെ കഥയാണ്. പ്രേതം പ്രണയിക്കുന്ന പെണ്ണിന്റെ കഥയാണ്. കുന്നിന്റെയും കുന്നില്ലാതായതിന്റെയും കഥയാണ്. ഈ കഥകളും യുദ്ധങ്ങളും ചാതുര്യത്തോടെ കെട്ടിപ്പെറുക്കിവച്ച് അവയെ ഉറപ്പിക്കാന്‍ സ്വപ്‌നങ്ങളുടെയും നിരാശയുടെയും കണ്ണിരിന്റെയും ഒക്കെ കൂട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പതിനെട്ട് അറകളിലായി ചരിത്രം നിശ്ശബ്ദമല്ലാതെ ഉറങ്ങുന്ന അറകള്‍.”