പ്രപഞ്ചം ഉല്‍പ്പത്തി പരിണാമങ്ങള്‍
(പഠനം)
ഡോ. എന്‍.എം.ശ്രീധരന്‍ നായര്‍
പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി പരിണാമങ്ങളെ ആധികാരികമായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം. വാനനിരീക്ഷകരും (അസ്ട്രണോമേഴ്‌സ്) ജ്യോതിശ്ശാസ്ത്രജ്ഞരും (അസ്‌ട്രോഫിസിസ്റ്റ്‌സ്) ബ്രഹ്മാണ്ഡ വൈജ്ഞാനികരും (കോസ്‌മോളജിസ്റ്റ്‌സ്) പില്‍ക്കാലത്ത് നടത്തിയ നിരീക്ഷണ പഠനങ്ങള്‍ ഭൗതിക പ്രപഞ്ചത്തെപ്പറ്റി നമുക്കുണ്ടായിരുന്ന ധാരണകളും അറിവും പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തികച്ചും വിപ്ലവകരമായ പുരോഗതി അതുമൂലം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഈ പഠനങ്ങള്‍ അഭ്യൂഹങ്ങളില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞ് ചില ശാസ്ത്രജ്ഞര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവരെ നമുക്ക് അവഗണിക്കാം. മുകളില്‍ സൂചിപ്പിച്ച വിപ്ലവത്തിന് പശ്ചാത്തലമൊരുക്കുന്നതില്‍ ഐന്‍സ്റ്റൈന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തം വഹിച്ച പങ്ക് നിസ്തുലമാണ്-ഇങ്ങനെ പോകുന്നു കൃതിയിലെ നിരീക്ഷണങ്ങള്‍.
Leave a Reply