ബാല്യകാലസഖി
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
ഡി.സി ബുക്‌സ് 2023
മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്‌റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം.പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.
Leave a Reply