ഭാരതീയ ചിന്ത
ആദ്യപതിപ്പ് 1973 ഏപ്രില്‍. അഞ്ചു പതിപ്പുകള്‍ .
പ്രാക്ചരിത്രകാലം മുതല്‍ ഇന്നുവരെയുള്ള ഭാരതീയ ചിന്തയുടെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. കേവലമായ ദാര്‍ശനികാശയങ്ങള്‍ മാത്രമല്ല ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. ദാര്‍ശനിക ചിന്തയുടെ വളര്‍ച്ചയെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു. ഇതിനു സ്വീകരിച്ചിരിക്കുന്നത് മാര്‍ക്സിസ്റ്റ് സമീപനമാണ്. യാന്ത്രികമായ മാര്‍ക്സിസ്റ്റ് രീതിയല്ല. ഭൗതിക സാഹചര്യങ്ങളെ കരുപ്പിടിപ്പിക്കുന്നതില്‍ ആത്മീയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുമുള്ള അതിപ്രധാനമായ പങ്കിനെ ഊന്നിപ്പറയുന്നു. ഭാരതീയ തത്വചിന്തയുടെ വികാസത്തില്‍ മതങ്ങള്‍ – ഹിന്ദുമതം മാത്രമല്ല, ഇസ്ളാമും ക്രിസ്തുമതവും വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റിയും ദാമോദരന്‍ ചര്‍ച്ച ചെയ്യുന്നു. 44 അദ്ധ്യായങ്ങളുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്.
Leave a Reply