(കവിത)
വൈലോപ്പിളളി ശ്രീധരമേനോന്‍

വൈലോപ്പിളളി ശ്രീധരമേനോന്റെ പ്രസിദ്ധ കാവ്യസമാഹാരങ്ങളിലൊന്ന്. കേരളത്തിന്റെ സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എണ്‍പത് കവിതകളുടെ സമാഹാരം. 1980 ല്‍ പ്രസിദ്ധീകരിച്ചു. മകരക്കൊയ്ത്തിലെ കവിതകളില്‍ പലതിന്റെയും പശ്ചാത്തലം തൃശൂര്‍ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്. മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് തന്റെ ഒരു സവിശേഷമായ മാനസികപ്രവണതയാണെന്ന് കവി വെളിപ്പെടുത്തുന്നു.

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യഅക്കാദമി അവാര്‍ഡ്
വയലാര്‍ അവാര്‍ഡ് (1981)