(കഥകള്‍)
ടി.അരുണ്‍കുമാര്‍
എസ്.പി.സി.എസ് 2022
ഒമ്പതു കഥകളുടെ സമാഹാരമാണിത്. യാഥാര്‍ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഇതിലെ എല്ലാ കഥകളും. പുസ്തകങ്ങളും സിനിമകളും രാഷ്ട്രീയ വ്യവഹാരങ്ങളുമെല്ലാം കടന്നുവരുന്നു. ലക്ഷ്യമല്ല, പോകുന്ന വഴികളും അനുഭവങ്ങളുമാണ് കഥാകൃത്ത് പ്രധാനമായി കാണുന്നതെന്ന് അവതാരികയില്‍ ഇ.സന്തോഷ് കുമാര്‍ എഴുതുന്നു.