ജി.എന്‍.പണിക്കര്‍
സമകാല സമൂഹത്തില്‍ ധാര്‍മ്മികശക്തിക്ക് സംഭവിച്ചിരിക്കുന്ന ക്ഷയമാണ് ഈ നോവലിലെ പ്രമേയം. രാജി എന്ന യുവതിയുടെ ഹൃദയം അനാവരണം ചെയ്യുകയാണിവിടെ. ജീവിക്കാനൊരു തൊഴില്‍ നല്‍കിയ ചെറുപ്പക്കാരന് അവള്‍ തനിക്കുള്ളതെല്ലാം സമര്‍പ്പിക്കുന്നു. വിവാഹിതയായതിനുശേഷവും അയാളോടൊത്തു ശരീരം പങ്കിടുന്നു. അവിഹിതമായി തനിക്കുണ്ടായ ശിശുവിനെ തന്റെ മനസാക്ഷിക്കു നിരക്കാത്ത തെറ്റുചെയ്തു എന്ന ബോധ്യത്താല്‍ അവള്‍ കൊന്നുകളയുന്നു. എന്നാല്‍ തെറ്റുകളുടെ ആവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച വേദനയില്‍ പിടിച്ചുനില്‍ക്കാനാകാതെ വരുന്ന രാജി ആത്മഹത്യ ചെയ്യുകയാണിവിടെ. സ്ത്രീമനസ്‌സിന്റെ സങ്കീര്‍ണ്ണഭാവങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് നോവലിസ്റ്റ്.