മൊളക്കാല്‍മുരുവിലെ രാപകലുകള്‍
(അനുഭവം)
പ്രൊഫ.ശോഭീന്ദ്രന്‍
ഡി.സി ബുക്‌സ് 2022
വിദ്യാര്‍ഥികളാല്‍ രൂപംകൊണ്ട ഒരു അധ്യാപകന്റെ അനുഭവകഥയാണ് ഈ കൃതി. എഴുത്ത്; ഡോ.ദീപേഷ് കരിമ്പുങ്കര.
എം.ടി.വാസുദേവന്‍ നായര്‍ ഈ പുസ്തകത്തെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു: ”ഈ കൃതി ഭൂതകാലത്തിലെ ഓര്‍മ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരധ്യാപകന്‍ ഇടപെടുന്നതിന്റെ മിഴിവാര്‍ന്ന അനുഭവചിത്രങ്ങള്‍ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാല്‍മുരുവിലെ രാപകലുകള്‍ എന്ന ഈ കേട്ടെഴുത്തു പുസ്തകം അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലുളള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാ പാഠപുസ്തകമായിത്തീര്‍ന്നിരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അര്‍ഥം പറഞ്ഞുതരാന്‍ മാത്രമല്ല, അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാതൃകാപരമായി ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്.”
Leave a Reply