ശതമുഖരാമായണം
(കാവ്യം)
എഴുത്തച്ഛന്‍
എഴുത്തച്ഛന്‍ എഴുതിയതെന്നു വിശ്വസിക്കുന്ന കൃതിയാണ് ശതമുഖരാമായണം. വി. നാഗം അയ്യയാണ് എഴുത്തച്ഛനില്‍ കര്‍ത്തൃത്വം അവകാശപ്പെടുന്നത്. പക്ഷേ ഇത് എഴുത്തച്ഛനല്ല എഴുതിയതെന്നത് ഏകദേശം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. സീതാവിജയം എന്നും പേരുള്ള ഈ കൃതി കിളിപ്പാട്ട് രീതിയിലാണ് രചിച്ചിട്ടുളളത്.
രാമായണം എന്നു പേരെങ്കിലും, വാല്മീകി എഴുതിയ രാമായണ കഥയല്ല ഇതില്‍ പ്രതിപാദിക്കുന്നത്. രാവണനെ വധിച്ച് രാമന്‍ അയോധ്യയില്‍ തിരിച്ചുവന്നതിനുശേഷം ശതാനനന്‍ എന്ന അസുരനെപ്പറ്റി അശരീരിവാക്യം ഉണ്ടാകുകയും തുടര്‍ന്ന് അഗസ്ത്യമുനിയുടെ നിര്‍ദേശപ്രകാരം, ശതാനനനെ നിഗ്രഹിക്കുകയും ചെയ്യുന്ന കഥയാണ് ഇതില്‍. കാശ്യപമുനിക്ക് ദനു എന്ന ഭാര്യയിലുണ്ടായ മകനാണ് ശതാനനന്‍.
Leave a Reply