(മാധ്യമ ജീവിത പഠനം)
ഡി.പ്രദീപ് കുമാര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
മലയാളിക്ക് റേഡിയോയെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന കാലത്ത് ആള്‍ ഇന്ത്യാ റേഡിയോയില്‍ ചേര്‍ന്ന്, അതിന്റെ ഡയറക്ടര്‍ ജനറലായി ഉയര്‍ന്ന ആദ്യ കേരളീയനായ കേണല്‍ എന്‍.എ.എസ് ലക്ഷ്മണന്‍ മുതല്‍ സമകാലിക പ്രക്ഷേപണത്തിലെ പ്രതിഭാസമായ ഡോ.എം. രാജീവ്കുമാര്‍ വരെയുള്ള 28 പേരുടെ സംഭവബഹുലമായ മാധ്യമജീവിതമാണ് ഇവിടെ ആധികാരികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ചരിത്രസ്രഷ്ടാക്കള്‍. പൊതുജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍. ഇവരുടെ റേഡിയോക്കാലം പല കാലഘട്ടങ്ങളുടെ കൂടി അപൂര്‍വചരിത്രമാണ്. ഇതെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്തകം.