(ഖണ്ഡകാവ്യം)
പ്രഭാ വര്‍മ്മ
ഡി.സി ബുക്‌സ് 2012
പ്രശസ്ത കവി പ്രഭാ വര്‍മ്മയുടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം. ഡി സി ബുക്‌സ് ആണ് പ്രസാധകര്‍. ഖണ്ഡകാവ്യമാണ്. കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളാണ് ഉള്ളത്. ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകര്‍ന്നു തരുന്നതാണ് ഈ ദീര്‍ഘകാവ്യം.
വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു ‘കാവ്യഭാരതപര്യടന’മാണ് ‘ശ്യാമമാധവം’. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് പ്രമേയം. ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവര്‍മ്മ അനാവരണം ചെയ്യുന്നു. മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്നമാണ് ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണന്‍.
    വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ കൃതി.