(സംസ്‌കൃത കാവ്യം)
ലീലാശുകന്‍
വില്വമംഗലത്തു സ്വാമിയാര്‍ ലീലാശുകന്‍ എന്ന നാമത്തില്‍ എഴുതിയ സംസ്‌കൃത കാവ്യമാണ് ശ്രീകൃഷ്ണകര്‍ണാമൃതം. കൃഷ്ണന്റെ ലീലകള്‍ ശുക മഹര്‍ഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകന്‍ എന്ന് അദ്ദേഹം അറിയപ്പെട്ടത്. വില്വമംഗലത്തിന്റെ കൃതികളില്‍ പ്രഥമഗണനീയമായിട്ടുള്ള സംസ്‌കൃത കൃതിയാണിത്. മൂന്നുറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ഈ കൃതി വില്വമംഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണക്ഷമമായ ഉല്ലേഖവൈചിത്ര്യം മുതലായ്ക്കും ഉദാഹരണമാണെന്ന് ഉള്ളൂര്‍ കേരള സാഹിത്യ ചരിത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൃതിയില്‍ നിന്നും:
” കമനീയകിശോരമുഗ്ദ്ധമൂര്‍ത്തേഃ
കളവേണുക്വണിതാദൃതാനനേന്ദോഃ
മമ വാചി വിജൃംഭതാം മുരാരേര്‍-
മ്മധുരിംമ്ണഃ കണികാപി കാപി കാപി”
” മാര മാ രമ മദീയമാനസേ
മാധവൈകനിലയേ യദൃച്ഛയാ
ഹേ രമാരമണ! വാര്യതാമസൗ,
കസ്സഹേത നിജവേശ്മലംഘനം”