(നോവല്‍)
രാജദ് ആര്‍
ഡി.സി ബുക്‌സ് 2023
പവിത്രമഠ് മെഡിക്കല്‍ കോളേജിലെ സീനിയര്‍ സര്‍ജനായ ഡോക്ടര്‍ അലക്സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാല്‍, ഒരിക്കല്‍ ആശുപത്രിയിലെ ഇരുട്ടുമുറിയില്‍ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയില്‍ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താന്‍ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയില്‍ ചുറ്റും നടക്കുന്ന മരണങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. അര്‍ബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാള്‍ ജോലി തുടരാന്‍ ശ്രമിച്ചു. എങ്കിലും, ഒരു പ്രത്യേക സാഹചര്യത്തില്‍ ലക്ഷ്യപ്രാപ്തിക്കായി അയാള്‍ക്ക് ചില രഹസ്യങ്ങള്‍ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടര്‍ അലക്സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങള്‍ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കല്‍ സസ്പെന്‍സ് നോവല്‍.