സാഹിര്‍ അക്ഷരങ്ങളുടെ പരിചാരകന്
(ജീവചരിത്രം)
കെ.പി.എ. സമദ്
കവിയും ഹിന്ദി ചലച്ചിത്രഗാനരചയിതാവുമായിരുന്ന സാഹിര്‍ ലുധിയാന്വിയുുെ ജീവചരിത്രമാണ് ഈ കൃതി. വി.മുസഫര്‍ അഹമ്മദിന്റെ അവതാരിക. ഈ കൃതിയെപ്പറ്റി അമൃതാ പ്രീതം ഇങ്ങനെ എഴുതുന്നു: രാത്രിയുടെ എതോ യാമം. സാഹിര്‍ കവിത ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് മഴപെയ്തു. എന്നാല്‍, സാഹിറിന്റെ ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത്. അതു വായുവില്‍ പരിമളം പരത്തുന്നതായി ഞാനറിഞ്ഞു… എതു കാളിദാസനായിരിക്കും പെട്ടെന്ന് ഈ നേരത്ത് മേഘത്തെ ദൂതിനയച്ചത്.?”
Leave a Reply