ആരോഹണം (1969)
വി.കെ.എന്‍
വി.കെ.എന്‍ ന്റെ അനശ്വരസൃഷ്ടിയായ പയ്യന്‍ ആണ് ഇതിലെ കഥാപാത്രം. ദല്‍ഹിയാണ് ഈ നോവലിലെ കഥാരംഗം. ഒരു പാര്‍ലമെന്റംഗത്തിന്റെ ചീഫ്കുക്കും, എ.ഡി.സിയുമായി തലസ്ഥാനത്തെത്തിച്ചേരുന്ന പയ്യന്റെ വീരസാഹസികകൃത്യങ്ങള്‍ ആണ് ഈ നോവലില്‍ വിവരിക്കുന്നത്. തലസ്ഥാനരാഷ്ട്രീയം, പ്രാദേശികരാഷ്ട്രീയം, സാമൂഹികപ്രവര്‍ത്തനരംഗം, പത്രപ്രവര്‍ത്തനരംഗം എന്നിവയിലെ യാഥാര്‍ത്ഥ്യങ്ങളെ ഈ നോവലില്‍ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ്. 'അനസൂയ', 'സുനന്ദ' എന്നീ സ്ത്രീകളുടെ പ്രീതി നേടിയ പയ്യന്‍ അഹിംസാ പാര്‍ട്ടി പ്രസിഡന്റിന്റെ അനുമതിയോടെ ഒരു പത്രം ആരംഭിക്കുന്നു. ദല്‍ഹി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകശക്തിയായി മാറുന്ന പയ്യന്‍ പ്രചാരണങ്ങളും കുതന്ത്രങ്ങളും ഉപജാപങ്ങളും കൊണ്ട് രാഷ്ട്രീയരംഗം മലിമസമാക്കുന്ന അഭിനവ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിനിധിയാണ്. ദൗര്‍ബല്യങ്ങളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി സമകാലരാഷ്ട്രീയതന്ത്രത്തെ പരിഹസിക്കുകയാണ് വി.കെ.എന്‍.
Leave a Reply