അദൃശ്യതയുടെ നിഴലുകള്‍( നോവല്‍)
സെഡ് ലൈബ്രറി
ഏപ്രില്‍ 2011
വില : 135 രൂപ
ചിരിയില്‍ വശ്യതയും കവിളുകളില്‍ രുദ്രഗണികാ ലകഷണവും ഒത്തിണങ്ങി, കാമകലയില് ചെഡ്വന്ലിയുമായ ദേവദാസിയായ ഗോവന്‍ സുന്ദരി മീരാ മങ്കേഷ്കര്‍…
പോര്‍ച്ചുഗീസുകാര്‍ നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കരിനിഴലില്‍ സകല സമ്പാദ്യങ്ങളും ത്യജിച്ച് ഒരു ദേശം മുഴുവനും ഇരുളിന്റെ മറവിലൂടെ പലായനം ചെയ്തപേ്പാള്‍ ദേവദാസി സത്രത്തില്‍ ഒറ്റപെ്പട്ടുപോയ മീര.
അവിടെ അധികപ്പറ്റായ ആണ്‍തരി, സൂര്യ ശിരോട്ക്കര്. പോര്‍ച്ചുഗീസുകാരാല്‍ ബന്ധിതനാക്കപെ്പട്ട് ഇന്ക്വിസിഷന് ക്യാമ്പില്‍… മതപരിവര്‍ത്തനത്തെ ചെറുത്തുനിന്നവരെ ജീവനോടെ കുരിശില്‍ തറച്ചും തിളയ്ക്കുന്ന ചുണ്ണാമ്പുവെള്ളത്തില്‍ മുക്കി കൊല്ളുന്നതിന്റെയും ദൃക്സാകഷിയായി, ക്രൂരതകളുടെ നടുവില്‍ അടിമയായ്.. പതിനേഴാം നൂറ്റാണ്ടില്‍ ഗോവയില്‍ അരങ്ങേറിയ ചരിത്ര നാടകങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഒരു അപൂര്‍വ്വ നോവല്‍….
Leave a Reply