അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് സംസ്കൃതത്തിലെ അധ്യാത്മരാമായണത്തെ ഉപജീവിച്ച് മലയാളത്തില്‍ കിളിപ്പാട്ട് വൃത്തത്തില്‍ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. കവിയുടെ അഭ്യര്‍ത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്നു.അതിനാലാണ് കിളിപ്പാട്ടുകള്‍ എന്ന് വിളിക്കുന്നത്. അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം:
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍…
Leave a Reply