അനന്തപുരവര്‍ണ്ണനം
നൂറുശതമാനം ദേശവര്‍ണ്ണന മാത്രമടങ്ങിയ മണിപ്രവാളകൃതി. 14-ാം ശതകത്തിന്റെ രണ്ടാംപകുതിയില്‍ രചിച്ചതാകാം. ഗ്രന്ഥകാരന്‍ ആരാണെന്നറിയില്ല. തിരുവനന്തപുരത്തുള്ള ക്ഷേത്രങ്ങളും കുളങ്ങളും അങ്ങാടികളുമാണ് കവി വര്‍ണ്ണിച്ചിട്ടുള്ളത്. കലിംഗര്‍, ചോനകര്‍, തുലിംഗര്‍ തുടങ്ങിയ പല കച്ചവടസമൂഹങ്ങളും ഉണ്ടായിരുന്നതായി ഈ കൃതിയിലുണ്ട്. പത്മനാഭസ്വാമിക്ഷേത്രവും തിരുവാമ്പാടിയും കാന്തളൂര്‍ശാലയും ശ്രീകണ്‌ഠേശ്വരം ക്ഷേത്രവും എല്ലാം ഇതിലുണ്ട്. അലങ്കാരജഡിലമാകാതെ സരളഭാഷയില്‍ രചിച്ചതാണ് ഈ കാവ്യം.
ഉദാഹരണശേ്‌ളാകം
'മരക്കലത്തിന്‌മേല്‍ വന്നു ചരക്കു പലജാതിയും
എടുത്തു പപ്പരക്കൈയര്‍ നടപ്പിനൊരു വീതിയില്‍
നെല്ലിന്നരിചിതാവെന്റു ചൊല്ലിച്ചിലരഴയ്ക്കയും
തേങ്ങാ താ വെറ്റിലയ്‌ക്കെന്റും മാങ്ങാ തരുവനെന്‍കയും…
തലയും മുലയും തുള്ളത്തമ്മത്താമും മറന്നുടന്‍
മുന്‍പുംപിന്‍പും മീന്‍ വില്ക്കും ചെറുമിക്കൂട്ടവും ക്വചില്‍''
Leave a Reply