ആശാന് സ്മരണകള്‍
– കുമാരനാശാനെപ്പറ്റിയും അദ്ദേഹത്തിന്റെ കൃതികളെപ്പറ്റിയും സി.വി. കുഞ്ഞുരാമന് പലപ്പോഴായി എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് പ്രശസ്തമായ 'ആശാന് സ്മരണകള്‍ ചില സ്മരണകള്‍ എന്ന പേരില്‍ കൊ.വ. 1100 ല്‍ സി.വി. 'സേവിനി എന്ന മാസികയില്‍ എഴുതിയ ലേഖനമാണ് ആദ്യത്തേത്. മറ്റു ചിലത് കേരളകൗമുദിയിലെ പ്രസംഗങ്ങളാണ്. മഹാകവിയുടെ മരണമറിഞ്ഞ് മുഖപ്രസംഗം എഴുതാന്‍ കേരളകൗമുദിയുടെ താളുകള്‍ വെറുതെയിട്ട സി.വി. തൊട്ടടുത്ത ആഴ്ച എഴുതിയ മുഖപ്രസംഗം ഇതിലുണ്ട്. ആശാനെ വിമര്‍ശിക്കാന്‍ ' കുചേലവൃത്തവും കരുണയും എന്ന ലേഖനം വഴി സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ള തുനിഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കുറിക്കുകൊള്ളുന്ന വിമര്‍ശനം എഴുതി സി.വി. അതും ഈ കൃതിയിലുണ്ട്. 1965 ല്‍ പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന് എം.പി. അപ്പന്റേതായിരുന്നു ആദ്യ അവതാരിക. ഒടുവിലത്തെ പതിപ്പിന് ഒ. എന്‍.വി.യാണ് അവതാരിക എഴുതിയത്.
Leave a Reply