ആശാന്റെ സീതാകാവ്യം
– പ്രസിദ്ധീകരിച്ചിട്ട് അമ്പതാണ്ട് 2004 തികഞ്ഞ പ്രശസ്തമായ കൃതി. അഴീക്കോടിന്റെ ആദ്യഗ്രന്ഥം. പതിമ്മൂന്നാമത്തെ പതിപ്പ്. താന്‍ പതിറ്റാണ്ടായി നടത്തിവരുന്ന അക്ഷരകൃഷിയുടെ കന്നിവിള ഈ കൃതിയും മകരവിള 'തത്വമസി'യുമാണെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് പ്രിയപ്പെട്ട കൃതിയും ഇതാണ്. കേരള വാല്മീകി, ആശാന്റെ സീതായനം, വാദപ്രതിവാദങ്ങള്‍, ശില്പചിന്ത എന്നിവയാണ് ഉള്ളടക്കം. മഹാകവി കുമാരനാശന്റെ ചിന്താവിഷ്ടയായ സീതയെ വിലയിരുത്തുന്ന കൃതി. കുട്ടികൃഷ്ണമാരാര് അവതാരികയില്‍ ഇങ്ങനെ എഴുതി: 'ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മുക്കാലും പിഴച്ച വഴിയിലൂടെ സമീപിക്കപ്പെട്ടു പോന്ന ആ മഹാകാവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിപ്പാന്‍ ഈ പുസ്തകം വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.'
Leave a Reply