നന്തനാര്‍
    മല്‍ഹോത്ര എന്ന കര്‍ക്കശസ്വഭാവിയായ കമാന്റിംഗ് ആഫീസറുടെ കീഴിലുള്ള ഒരുസംഘം പട്ടാളക്കാരുടെ ദു:ഖങ്ങളാണ് ഈ നോവല്‍ ആവിഷ്‌ക്കരിക്കുന്നത്. എന്നാല്‍ തന്റെ ഭാര്യ നിര്‍മ്മല ഇക്കാലമത്രയും തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസിലാക്കിയ മല്‍ഹോത്ര മാനസികമായി തകര്‍ന്ന് ആത്മഹത്യ ചെയ്യുന്നു. പിന്നീട് അഗര്‍വാള്‍ എന്ന ഉദാരനായ പട്ടാള ഓഫീസറുടെ കീഴില്‍ പട്ടാളക്കാര്‍ സ്‌നേഹപൂര്‍വ്വമുള്ള ശിക്ഷണം അനുഭവിക്കുന്നു. പാര്‍ത്ഥസാരഥി അയ്യങ്കാര്‍, ചൊക്കലിംഗം, മുത്തുലക്ഷ്മി, കേശവന്‍ നായര്‍, സുകുമാരന്‍, തങ്കപ്പന്‍പിള്ള തുടങ്ങിയ ശ്രദ്ധേയരായ നിരവധി കഥാപാത്രങ്ങളെ ഈ നോവലില്‍ കാണാനാകുന്നു.