ഭാഷാകൗടലീയം (ഭാഷാന്തരണം)
നമുക്ക് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ള കൃതിയാണ് ഭാഷാകൗടലീയം. കൗടല്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനരൂപത്തിലുള്ള ഭാഷാന്തരമാണ് ഇത്. അര്‍ത്ഥശാസ്ത്രത്തിന്റെ 15 അധികരണങ്ങളില്‍ 7 എണ്ണത്തിന്റെ ആഖ്യാനം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ഭാഷയുടെ പഴക്കംകൊണ്ട് ചേരരാജാക്കന്മാര്‍ക്ക് പ്രാബല്യമുണ്ടായിരുന്ന ക്രി.പി.ഒമ്പതാം ശതകത്തിലോ പത്താം ശതകത്തിലോ ആയിരിക്കണം ഭാഷാകൗടലീയത്തിന്റെ നിര്‍മ്മിതി എന്ന് ഉള്ളൂര്‍ അനുമാനിക്കുന്നു. ഏതോ ഒരു രാജാവിന്റെ ആജ്ഞയനുസരിച്ചായിരിക്കണം രചന എന്ന് എന്‍. കൃഷ്ണപിള്ള അനുമാനിക്കുന്നു. ഡോ.കെ.എം. പ്രഭാകരവാരിയര്‍ പതിമ്മൂന്നാം നൂറ്റാണ്ടിന്റെ ആദ്യമാണ് ഇതിന്റെ കാലമെന്ന് പ്രസ്താവിക്കുന്നു.
Leave a Reply