ധര്‍മ്മരാജാ (നോവല്‍)
സി.വി. രാമന്‍പിള്ള 1913ല്‍ പ്രസിദ്ധീകരിച്ച ചരിത്രാഖ്യായികയാണ് ധര്‍മ്മരാജാ. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമന്‍പിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളില്‍ രണ്ടാമത്തേതാണ് ഇത്. മാര്‍ത്താണ്ഡവര്‍മ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.
എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍ഗാമികളായ രണ്ട് ചെറുപ്പക്കാര്‍ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധര്‍മ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതല്‍ ദിവാന് ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിവൃത്തം. ഈ നോവലിന്റെ തുടര്‍ച്ചയാണ് രാമരാജാബഹദൂര്‍.
ജി.എസ്.അയ്യര്‍ ഈ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
Leave a Reply