എന്മകജെ
(നോവല്‍)
അംബികാസുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച കാസര്‍ഗോഡിലെ എന്മകജെ എന്ന ഗ്രാമത്തിലെ ദുരിതപൂര്‍ണമായ ജീവിതത്തെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാട് എഴുതിയ നോവലാണ് എന്മകജെ. മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയെപ്പറ്റി നോവല്‍ വിലപിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയായ എന്മഗജയില് നേരിട്ട് പോകാനും കരളലിയിപ്പിക്കുന്ന ആ ഗ്രാമീണരുടെ ജീവിതാവസ്ഥ നേരിട്ട്കാണാനും ഇടവന്നു. ഇതേത്തുടര്‍ന്നാണ് ആ ഗ്രാമത്തിന്റെ പേരില്‍ത്തന്നെ ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത്. നാട്ടു വിശ്വാസത്തെപ്പറ്റിയും ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും നോവല്‍ വിശദീകരിക്കുന്നു.