എന്റെ ശ്രീകോവില്‍
– 1935 ല്‍ പ്രസിദ്ധീകരിച്ച സി.വി. കുഞ്ഞുരാമന്റെ പ്രണയമധുരമായ നോവല്‍. സി.വി.യുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച 'കഥാമാലിക' യില്‍ ഖണ്ഡശ: അച്ചടിച്ച കൃതി. ഇ.വി. കൃഷ്ണപിള്ള അവതാരികയില്‍ ഇങ്ങനെ എഴുതി: 'ഹൃദയത്തോട് എന്നു തന്നെ പറയേണ്ട കഥകള്‍ക്ക് മനുഷ്യത്വത്തോടു തീരെ ബന്ധമില്ലാത്ത സമുദായനീതിയുടെയും ആ നീതിക്കനുസരിച്ച് രൂപീകൃതമാകുന്ന നിയമവ്യവസ്ഥകളുടെയും കാര്‍ക്കശ്യത്തില്‍ ആഹുതി ചെയ്യപ്പെടുന്ന പ്രതീക്ഷകളുടെയും ആശകളുടെയും ആശയങ്ങളുടെയും ഒരു സാഹിത്യ ടാജ്മഹല് ആണ് ' എന്റെ ശ്രീകോവില്‍'. ഒരു ക്ളാസിക്കല്‍ കഥ എന്നാണ് മഹാകവി ഇതിനെ വിശേഷിപ്പിച്ചത്. ത്രികോണപ്രേമത്തിന്റെ ഭാവതാരള്യം ഈ ലഘുനോവലില്‍ കാണാം. സരസഗദ്യത്തില് നിര്‍മ്മിച്ച നോവല്‍ എന്നാണ് പ്രമുഖനിരൂപകന്‍ കെ.പി. അപ്പന് ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്.
Leave a Reply