ഗവേഷണ പഠനങ്ങള്‍
മലയാളഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച ഗവേഷണ പ്രാധാന്യമുള്ള പത്തുപ്രബന്ധങ്ങളുടെ സമാഹാരം. പ്രാചീന-മധ്യകാല മലയാളഗദ്യത്തെക്കുറിച്ചുള്ളതാണ് ആദ്യപ്രബന്ധം. കേരളപാണിനീയംവരെയുള്ള വ്യാകരണരചനകളുടെ ചരിത്രപരമായ പഠനമാണ് അടുത്തത്. ഇന്ദുലേഖവരെയുള്ള മലയാളനോവലിന്റെ വികാസപരിണാമചരിത്രം അടുത്തപ്രബന്ധത്തില് ചര്‍ച്ചചെയ്യുന്നു. മലയാളത്തിലെ ആദ്യചെറുകഥയുടെ സാഹിതീയസാഹചര്യം വെളിവാക്കുന്നതാണ് പിന്നത്തെ പ്രബന്ധം.
ആദ്യകാലപത്രമാസികകളിലെ സാഹിത്യവിമര്ശനത്തെക്കുറിച്ചും മലയാളത്തിലെ ബൈബിള്വിവര്ത്തനങ്ങളെപ്പറ്റിയും കേരളസംസ്കാരത്തില്‍ ക്രൈസ്തവമിഷനറിമാര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും മലയാളത്തിലെ ആദ്യത്തെ ധനതത്ത്വശാസ്ത്രമാസികയെ സംബന്ധിച്ചും മണിപ്രവാളസാഹിത്യത്തെക്കുറിച്ചുമുള്ള പഠനങ്ങളും ഈ സമാഹാരത്തിലുണ്ട്.
വസ്തുനിഷ്ഠമായും അപഗ്രഥനാത്മകമായും നടത്തിയിട്ടുള്ള പണ്ഡിതോചിതമായ ഈ പഠനങ്ങള്‍ സാഹിത്യകുതുകികള്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ചിന്തോപദ്ദീപകമായ ഒരനുഭവമായിരിക്കും.
Leave a Reply