ഗ്രാമര്‍ ഓഫ് ദ മലബാര്‍ ലാംഗ്വേജ്
മലയാളഭാഷാവ്യാകരണത്തെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥമാണ്, ഗ്രാമര്‍ ഓഫ് ദ മലബാര്‍ ലാംഗ്വേജ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തില്‍ ഡോക്ടറായിരുന്ന റോബര്‍ട്ട് ഡ്രമ്മണ്ട് ആണ് ഈ വ്യാകരണ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഈസ്റ്റിന്ത്യാ കമ്പനിയുടെ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റാണ് ഗ്രാമര്‍ ഓഫ് ദ മലബാര്‍ ലാംഗ്വേജ് പ്രസിദ്ധീകരിച്ചത്. 1799ല്‍ ബോംബെയിലെ കുറിയര്‍ പ്രിന്റിങ്ങ് ഓഫീസാണ് പുസ്തകം അച്ചടിച്ചത്. കുറച്ചൊക്കെ മലയാളം മുന്‍പ് തന്നെ പഠിച്ചിരുന്ന റോബര്‍ട്ട് ഡ്രമ്മണ്ട് 1796 ല്‍ കേരളത്തിലെത്തി. വരാപ്പുഴയിലെ ബിഷപ്പ് ലൂയിസിന്റെ അതിഥിയായി താമസിച്ച് വ്യാകരണ പഠനം തുടര്‍ന്നു. ഉദ്യോഗസ്ഥനായ തോമസ് മോറിസ് കീറ്റിന്റെ സഹായം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ മൈസൂര്‍ ഇംഗ്ലീഷ് ആധിപത്യത്തില്‍ അമര്‍ന്നു. അങ്ങനെ മൈസൂരിന്റെ കീഴിലായിരുന്ന മലബാറിലും ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണം നിലവില്‍ വന്നു. ഈ സാഹചര്യത്തില്‍ സാമാന്യ ജനതയുടെ സമ്മതി കരസ്ഥമാക്കാനും അവരെ നയപരമായി കീഴടക്കാനും പറ്റിയ മികച്ച ഉപാധി എന്ന നിലയില്‍ മലയാള ഭാഷാപഠനത്തിന് മുന്‍ഗണന കൈവന്നു. അങ്ങനെയാണ് ഡ്രമ്മണ്ട് ഈസ്റ്റിന്ത്യാകമ്പനിയുടെ ഔദ്യോഗിക വിവര്‍ത്തകനായി നിയമിക്കപ്പെടത്. അദ്ദേഹം മലയാളം വാക്കുകള്‍ മലയാള ലിപിയില്‍തന്നെ എഴുതിയിട്ട് അടുത്തു തന്നെ ഇംഗ്ലീഷ് ലിപിയില്‍ ലിപ്യന്തരണം ചെയ്ത രൂപം കൊടുക്കുകയാണ് ഈ ഗ്രന്ഥത്തില്‍ ചെയ്തിട്ടുള്ളത്.
Leave a Reply