(മലയാളം-ഇംഗ്‌ളീഷ്-മലയാളം)
    ജര്‍മ്മന്‍കാരനും കേരളത്തില്‍ മിഷനറിയുമായിരുന്ന റവ. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രസിദ്ധമായ നിഘണ്ടു. ആദ്യ പ്രസിദ്ധീകരണം 1872. ബഹുഭാഷാ പണ്ഡിതനായിരുന്ന ഗുണ്ടര്‍ട്ട് മലയാളഭാഷ പഠിക്കാനാഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് ഇത് എഴുതിയത്. മറ്റു നിഘണ്ടുകളില്‍ സ്വീകരിച്ചിട്ടില്ലാത്തവയും അപൂര്‍വ്വങ്ങളുമായ ഒട്ടേറെ പദങ്ങള്‍ ഇതിലുണ്ട്. മലയാളപദങ്ങളുടെ അര്‍ത്ഥം ഇംഗ്‌ളീഷില്‍ മാത്രമേ ഗുണ്ടര്‍ട്ട് കൊടുത്തിരുന്നുള്ളു. പിന്നീട് മലയാള അര്‍ത്ഥവും കൂടി ചേര്‍ത്തു പരിഷ്‌ക്കരിച്ചു. നാടോടി ശബ്ദങ്ങളും പ്രാദേശിക പ്രയോഗങ്ങളും ധാരാളമുണ്ട്. അറബിക്, പോര്‍ട്ടുഗീസ്, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി മുതലായ ഭാഷകളില്‍ നിന്ന് തത്ഭവമായോ തത്സമമായോ കേരള ഭാഷയില്‍ കടന്നു കൂടിയ വാക്കുകള്‍ ഇതിലുണ്ട്. നമ്മുടെ പ്രാചീനമായ ഒരുപാട് വാക്കുകള്‍, തന്മയത്വമുള്ള വാക്കുകള്‍ ഇങ്ങനെ ഭാഷയില്‍ അന്യംനിന്നുപോയി എന്നറിയാനും ഈ നിഘണ്ടു ഉപകരിക്കും.