ഗുരുവരുള്‍
ആദ്യപതിപ്പ് 2001. നാരായണഗുരുവിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു നടരാജഗുരുവിന്റെ ജീവിതം. തന്റെ അമ്പതാം ജന്മദിനത്തില് അദ്ദേഹം അഞ്ചു പ്രതിജ്ഞകളെടുത്തു. അതിലൊന്നാണ് നാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയും അധികരിച്ച് ഒരു ഗ്രന്ഥമെഴുതും എന്നത്. അങ്ങനെ ജന്മമെടുത്തതാണ് 'ദ വേഡ് ഒഫ് ദ ഗുരു' എന്ന ഇംഗ്ളീഷ് ഗ്രന്ഥം. നിത്യചൈതന്യ യതിയും മുനി നാരായണ പ്രസാദും പരിഭാഷപ്പെടുത്തിയതാണ് ഗുരുവരുള്‍. നാരായണഗുരുവിനെപ്പറ്റി പഠിക്കാന്‍ വഴികാട്ടിയായ ഇംഗ്ളീഷിലുള്ള അപൂര്‍വ്വം ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. നാരായണഗുരുവിന്റെ ജീവിതചരിത്രം എന്നതിലുപരി, ഇത് ഗുരുത്വത്തിന്റെ ചരിത്രം കൂടിയാണ്. ഗുരുത്വത്തിന്റെ ഉത്തമോദാഹരണമായി നാരായണഗുരുവിനെ എടുത്തുകാണിക്കുന്നു. നാരായണഗുരു ജീവിച്ചിരിക്കെതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം രചിച്ചതെന്ന് നടരാജഗുരു പറയുന്നു.
വര്‍ക്കല നാരായണ ഗുരുകുലം.
Leave a Reply