കേരളത്തില്‍ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ കൃതി. ഭക്തിയും ജ്ഞാനവും ഒരുപോലെ സമ്മേളിക്കുന്ന ഒരു അത്ഭുതകൃതിയാണിത്.  വേദാന്തവിജ്ഞാനം, സാമാന്യജനങ്ങളുടെ പക്കലെത്തിക്കുക എന്ന  സുപ്രധാന ധര്‍മ്മമാണിതിന്. ജ്ഞാനമെന്ന ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗങ്ങളും ഉപായങ്ങളുമെന്ന നിലയില്‍ വൈരാഗ്യം, ഭക്തി, ഉപാസനകള്‍, നാമസങ്കീര്‍ത്തനം എന്നിവയ്ക്ക് ഈ ലഘുകൃതിയില്‍ വേണ്ടുവോളം ഇടം നല്‍കിയിട്ടുണ്ട്. പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഹൃദ്യമായ വ്യാഖ്യാനം ചമച്ചിട്ടുണ്ട്.
ഉദാ: പദ്യങ്ങള്‍:
ഒന്നായനിന്നെയിഹ രണ്ടെന്നു
കണ്ടളവിലുണ്ടായൊരിണ്ടല്‍
ബത മിണ്ടാവതല്ല മമ…
ആനന്ദ ചിന്മയ! ഹരേ! ഗോപികാരമണ
ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ.