ഹൗസ് ഓഫ് സില്‍ക്ക്
(കുറ്റാന്വേഷണം)
അന്തോണി ഹോറോവിറ്റ്‌സ്
ഡി.സി ബുക്‌സ് 2023
1890 നവംബര്‍മാസത്തില്‍ ലണ്ടന്‍ നഗരം ദയാരഹിതമായ ശീതകാലത്തിന്റെ പിടിയിലമര്‍ന്നു. ഷെര്‍ലക് ഹോംസും വാട്സണും നെരിപ്പോടിനരികില്‍ ചായ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ക്ഷണിക്കപ്പെടാത്ത ഒരു അതിഥി അവരെത്തേടിയെത്തിയത്. കഴിഞ്ഞ കുറെക്കാലമായി തന്നെ പിന്തുടരുന്ന ഒരു അപരിചിതനെക്കുറിച്ചായിരുന്നു അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. ഹോംസ് കേസേറ്റെടുത്തു. ലണ്ടനിലെ തെരുവുകള്‍മുതല്‍ ബോസ്റ്റണിലെ അധോലോകം വരെ നീണ്ടുകിടക്കുന്ന അസാധാരണവും കുഴപ്പിക്കുന്നതുമായ പ്രശ്നപരമ്പരകളുടെ തുടക്കം അതോടെ ആരംഭിക്കുകയായി. വിവര്‍ത്തനം: വിനു എന്‍.
Leave a Reply