ഇനി ഞാന്‍ ഉറങ്ങട്ടെ
(നോവല്‍)
പി.കെ. ബാലകൃഷ്ണന്
വ്യാസഭാരതത്തിലെ കഥയെയും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തി പി.കെ. ബാലകൃഷ്ണന് രചിച്ച നോവലാണിത്. കര്‍ണന്റെ സമ്പൂര്‍ണകഥയാണ് ഇതില്‍. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം നടത്തി, അതിന്റെ നൂലിഴകളില്‍ കര്‍ണകഥ പറയുന്നു.
ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ കഥ പറയുന്നത്. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ഭാഗത്താണ് നോവല്‍ ആരംഭിക്കുന്നത്. അര്‍ജുനനാല്‍ കൊല്ലപ്പെട്ട കര്ണ്ണന് സ്വന്തം ജ്യേഷ്ഠനാണെന്നറിയുന്ന യുധിഷ്ഠിരന് ജീവിതവിരക്തനാകുന്നു. കൊടിയ ശത്രു മരിച്ചതില്‍ സന്തോഷത്തിനു പകരം കണ്ട ഈ ഭാവമാറ്റം ദ്രൗപദിയെ അസ്വസ്ഥയാക്കുന്നു. ജീവിത സത്യങ്ങള്‍ തകിടംമറിഞ്ഞ അസ്വസ്ഥതയില്‍ നിന്നാരംഭിക്കുന്നു അന്വേഷണം. സൂതനായി ജീവിച്ച മഹാനും ദയാലുവുമായ ഒരു പാണ്ഡവരാജകുമാരന്റെ കഥ. പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യത്തിന്റെ രാജാവാകേണ്ട ജ്യേഷ്ഠസഹോദരനെ,ചതിയില്‍വധിച്ചാണ് തന്റെ ഭര്ത്താക്കന്മാര് യുദ്ധം ജയിച്ചതെന്ന അറിവ് ദ്രൗപദിയെ സ്വന്തം ജീവിതത്തെയും അതിന്റെ അര്‍ത്ഥമില്ലായ്മയെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഇംഗ്ലീഷില്‍ ‘ൗ ലെറ്റ് മീ സ്ലീപ്’എന്ന പേരിലും തമിഴില്‍ ‘ഇനി നാന് ഉറങ്കട്ടും’എന്ന പേരിലും കന്നഡയില്‍ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഇത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷില്‍ തന്നെ രണ്ടാമതൊരു വിവര്‍ത്തനം ബാറ്റില്‍ ബിയോണ്ട് കുരുക്ഷേത്ര എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് 2017ല്‍ പ്രസിദ്ധീകരിച്ചു.
പുരസ്കാരങ്ങള്‍
വയലാര്‍ അവാര്‍ഡ് (1978)
കേരള സാഹിത്യ അക്കാദമി പുരസ്കാരം(1974)