ഇത് ഭൂമിയാണ്
നാടകം
നാടകകൃത്ത്, സിനിമാ സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ.ടി. മുഹമ്മദിന്റെ പ്രമുഖ നാടകമാണ് 'ഇത് ഭുമിയാണ്'. 1953 ല്‍ അദ്ദേഹം രചിച്ച ഈ നാടകം കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് രംഗത്തവതരിപ്പിച്ചത്. നാടകത്തിലെ പാട്ടുകളും അദ്ദേഹമാണ് രചിച്ചത്.
ഇസ്ലാം മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്ന നാടകം 'മുസ്ലീം സാമുദായിക നാടകമാണ്' എന്നാണ് കെ.ടി.യുടെ അഭിപ്രായം. നാടകം അരങ്ങേറിയപ്പോള്‍ വലിയ കോലാഹലമുണ്ടായി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ചതാണ് കാരണം. സ്ത്രീവിദ്യാഭ്യാസമാണ് നാടകത്തിലെ മുഖ്യപ്രമേയം. ബഹുഭാര്യാത്വം, പുരുഷന് ഭാര്യയെ ഏകപക്ഷീയമായി മൊഴിചൊല്ലാനുള്ള സൗകര്യം, സ്ത്രീകളുടെ സ്വത്തുടമസ്ഥതയുടെ പ്രശ്‌നം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്നു. ഈ നാടകത്തിലെ 'മുടിനാരേഴായ്ചീന്തീട്ട് നേരിയപാലം കെട്ടീട്ട്', 'കയിലുകള്‍ പിടിക്ക്ണ കൈകളുണ്ടുയര്ണ്' എന്നിവയടക്കമുള്ള ഗാനങ്ങള്‍ വിഖ്യാതമായി.
.
Leave a Reply