ജഹനാര
പിതാവായ സമ്രാട്ട് ഷാജഹാനോടൊന്നിച്ച് പതിനെട്ടുവര്‍ഷക്കാലം ആഗ്രക്കോട്ടയില്‍ ബന്ധനസ്ഥയായി കഴിച്ചു കൂട്ടേണ്ടിവന്ന, രാജകുമാരി ജഹനാര പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ആത്മകഥയുടെ സ്വാതന്ത്രവിവര്‍ത്തനം. ഇതിന്റെ കയ്യെഴുത്തു പ്രതി ആഗ്രക്കോട്ടയിലെ ജാസ്മിന് കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടുകിട്ടിയതാണ്. ദ്രവിച്ചും കുത്തഴിഞ്ഞും കിടന്നിരുന്ന ഇതിന്റെ താളുകള്‍ ക്രമാനുസൃതം ഒന്നിച്ചു ചേര്‍ത്ത് ഫ്രഞ്ച് വനിതയായ ആന്‍ഡ്രിയ ബുട്ടെന്‍സനാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. സഹോദരന്മാരുടെ വധം, പിതാവിന്റെ കാരാഗൃഹവാസം, മുഗള്‍ഭരണത്തിന്റെ വിനാശം എന്നിവക്കെല്ലാം ദൃക്സാക്ഷിയായിരുന്നു നിസ്സഹായയായ ജഹനാര.
ജഹനാരയുടെ ശവകുടീരത്തിലെ സ്മാരകശിലയില്‍ അവരുടെ ഒരു ആഗ്രഹം എഴുതിവച്ചിട്ടുണ്ട്. ''പുല്‍പ്പരപ്പല്ലാതെ എന്റെ സമാധിക്കുമേല്‍ ഒരു ആവരണവും വേണ്ടതില്ല. ഈ എളിയവളുടെ സമാധിയുടെ മേല്‍വിരി ഹരിതതൃണമായിരിക്കട്ടെ.''
വിവര്ത്തകന്: എം.എന്‍. സത്യാര്ക്കി
ആദ്യപ്രസാധകര്: പി.കെ. ബ്രദേഴ്സ്, 1965
ഇപ്പോഴത്തെ പ്രസാധകര്: മാതൃഭൂമി ബുക്സ്, 2004
Leave a Reply