ജലച്ചായം
മെയ് 2009
പരിധി പബ്‌ളിക്കേഷന്‍സ്
കടുംനിറങ്ങള്‍ ഉപയോഗിച്ച് കവിതകളെഴുതുന്ന ശാസ്തൃശര്‍മ്മന്റെ 46 കവിതകളുടെ ഈ സമാഹാരം പുതിയൊരനുഭവം സമ്മാനിക്കുന്നു. കവിയുടെ ചിത്രങ്ങളും, ചിത്രകാരന്റെ കവിതകളുമാണ് ഈ പുസ്തകം. ശര്‍മ്മന്റെ ഭൂഭാഗദൃശ്യങ്ങള്‍ ഒട്ടുംതന്നെ മൂര്‍ത്തമല്ല. പനിക്കോളിലകപ്പെട്ടവന്റെ വിഭ്രാന്തികളാണീ രചനകള്‍. അതുകൊണ്ടുതന്നെ വളരെയേറെ ഭാവാത്മകവുമാണ്. ദൃശ്യാനുഭവങ്ങളാണ് ഈ കവിതകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ചിത്രാത്മകമായ ഒരു അനുഭവലേകം തുറന്നുവയ്ക്കുന്നതിനാല്‍ ഈ കവിതകളിലൂടെ കണ്ണുതുറന്നു സഞ്ചരിക്കേണ്ടിവരും.
വില–45/
Leave a Reply