ജാതി രഹിത ഇന്ത്യ
(ഡോ.ബി.ആര്‍ അംബേദ്കറുടെ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങള്‍)
പരിഭാഷ: ജോബ് സി.എ
അവതാരിക: ഡോ.എം. കുഞ്ഞാമന്‍
സൈന്‍ ബുക്‌സ് 2025
ഡോ.ബി.ആര്‍ അംബേദ്കര്‍ ജാതിയെക്കുറിച്ചു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളുടെ സമാഹാരം. അവതാരിക:ഡോ. എം.കുഞ്ഞാമന്‍ പരിഭാഷ: സി.എ.ജോബ്
ജാതിക്കെതിരായ രാജ്യത്തെ ഏറ്റവും മുഴക്കമുള്ള ശബ്ദം ഡോ.ബി.ആര്‍. അംബേദ്കറുടേതാണ്. അസ്പൃശ്യര്‍ക്കു വേണ്ടി അദ്ദേഹം നടത്തിയത് ഇതിഹാസസമാനമായ പോരാട്ടമാണ്. ജാതിയെ ഏറ്റവും ആഴത്തില്‍ പഠിച്ച ഇന്ത്യക്കാരനും അംബേദ്കറാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും ജാതിക്കെതിരായ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സവര്‍ണ ലോകത്തെ എതിരിട്ടുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആധുനിക ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. ഇവയില്‍ ഏറ്റവും പ്രധാന സന്ദര്‍ഭങ്ങളെയാണ് ഈ സമാഹാരം ഉള്‍ക്കൊള്ളുന്നത്. ഒന്നാം വട്ടമേശ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം മുതല്‍ ജീവിത സായാഹ്നത്തില്‍ അനുയായികളോടൊപ്പം ബുദ്ധമതത്തില്‍ ചേരുമ്പോള്‍ നടത്തിയ പ്രസംഗം വരെയുളള; ജാതിക്കെതിരായ അംബേദ്കറുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങളെ സമാഹരിക്കുന്നതാണ് ഈ കൃതി. ജാതി എന്നാല്‍ എന്താണ് എന്നറിയാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച റഫറന്‍സ് ഗ്രന്ഥം.

Leave a Reply