(പി.എസ്.സി പരിശീലനം)
സുനില്‍ ജോണ്‍ എസ്
ഡി.സി ബുക്‌സ് 2023

കെ.എ.എസ് മുതല്‍ എല്‍.ഡി.സി വരെയുള്ള മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടാന്‍ സഹായിക്കുന്ന ഗ്രന്ഥം. ഏറ്റവും പ്രയാസമേറിയ പരീക്ഷകളെ വരെ അനായാസം സമീപിക്കുന്നതിനും വിജയം കരസ്ഥമാക്കുന്നതിനും സഹായകമായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്നു. മെമ്മറി ടിപ്സുകളായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ അപൂര്‍വ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് പിഎസ്സി പരിശീലകനായ എസ്.സുനില്‍ ജോണാണ്. 1. പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയത്. 2. ലളിതവും സൂക്ഷ്മവുമായ അവതരണം. 3. കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, കേരളസംസ്‌കാരം, ശാസ്ത്രം, മലയാളഭാഷ, ഭൂമിശാസ്ത്രം, ചലച്ചിത്രം, കായികം, ഗണിതം തുടങ്ങി എല്ലാ മേഖലകളില്‍നിന്നുമുള്ള ടിപ്സുകള്‍. 4. മത്സരപരീക്ഷകളെ ഫലപ്രദമായി നേരിടുവാന്‍ പ്രത്യേകം തയ്യാറാക്കിയത്.