കവിമൃഗാവലി
ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ എഴുതിയ കവിതയാണ് കവിമൃഗാവലി. 1899 ഡിസംബറിലെ വിദ്യാവിനോദിനിയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഏതാനു കവികളെ മൃഗങ്ങളായി രൂപണം ചെയ്തുകൊണ്ടുള്ള മുപ്പത്തിയഞ്ച് ശ്ലോകങ്ങളാണുള്ളത്. വെണ്മണി അച്ഛന് എഴുതിയ കവിപക്വാവലി, വെണ്മണി മഹന്റെ കവിപുഷ്പമാല, മൂലൂര്‍ പദ്മനാഭപ്പണിക്കര്‍ രചിച്ച കവിരാമായണം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കവിഭാരതം തുടങ്ങിയവയുടെ ചുവടുപിടിച്ചാണ് ഒടുവില്‍ ഈ കവിതയെഴുതിയത്. കവിരാമായണയുദ്ധം പോലെ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കവിമൃഗാവലിക്ക് കഴിഞ്ഞില്ല.
Leave a Reply