കേരളഗൗതമീയം
സംസ്കൃത പണ്ഡിതനും താര്‍ക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള രചിച്ച ഒരു തര്‍ക്കശാസ്ത്ര ഗ്രന്ഥമാണ് കേരളഗൗതമീയം. 1959ലാണ് ആദ്യമായി ഇത് പ്രസാധനം ചെയ്തത്. കൈക്കുളങ്ങര രാമവാര്യരുടെ മുക്താവലിക്കു ശേഷമുണ്ടായ ശ്രദ്ധേയമായ തര്ക്കശാസ്ത്രഗ്രന്ഥമാണിത്. ഈ കൃതിയുടെ രചനയാണ് കുറിശ്ശേരിയെ 'കേരളഗൗതമന്‍' എന്ന വിശേഷണത്തിനര്‍ഹനാക്കിയത്.
അന്നംഭട്ടന്റെ തര്‍ക്കസംഗ്രഹം, വിശ്വനാഥ പഞ്ചാനനന്റെ കാരികാവലി എന്നിവ ഇതില്‍ പെടുന്നു. തിരുവനന്തപുരം സംസ്കൃതകോളേജ് പ്രിന്‍സിപ്പലായിരുന്ന എന്‍. ഗോപാലപിള്ളയാണ് അവതാരിക എഴുതിയത്. 1959ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചു.2013ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളഗൗതമീയം പുനഃപ്രസാധനം ചെയ്തു.
Leave a Reply