കേരളാ സര്‍വ്വീസ് റൂള്‍സിന്റെ മലയാളത്തിലുള്ള സംഗ്രഹവും പ്രായോഗിക പഠനവുമാണ് ശ്രീമന്ദിരം കെ.പി.യുടെ ഈ കൃതി. 1978 ല്‍ ആദ്യ പ്രസാധനം. ഒരു റഫറന്‍സ് ഗ്രന്ഥം. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഈ പുസ്തകത്തിന്റെ രജതജൂബിലി പതിപ്പ് 2004 ല്‍ ഇറങ്ങി. കെ.എസ്.ആറിന് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ ഭേദഗതികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റ് എഴുതാന്‍ ഏറ്റവും ഉപയുക്തമായ കൃതി. കേരളത്തിലെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ അറിയാന്‍ ഉതകുന്ന ഗ്രന്ഥം. ശമ്പള നിര്‍ണ്ണയം, വിവിധയിനം അവധികള്‍, യാത്രപ്പടി, പെന്‍ഷന്‍, ശമ്പളസ്‌കെയിലുകള്‍ എന്നിവയെല്ലാം ഇതില്‍ ലഭ്യം.