കേശവീയം
കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യമാണ് കേശവീയം. ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദര്ഭിയിലായിരുന്നു. പന്ത്രണ്ടു സര്‍ഗങ്ങളുണ്ട്.. ഇതില്‍ യമകസര്ഗവും ചിത്രസര്ഗവും ദ്വിതീയാക്ഷരപ്രാസനിര്‍ബന്ധവും ഒഴിവാക്കിയിട്ടുണ്ട് .
' അധരയുഗളമല്പമായ് വിടര്ന്നി
ട്ടിടയില് വിളങ്ങിന ദന്തപംക്തി കണ്ടാല്‍
അധിക ചപലമായ മര്‍ത്ത്യജന്മ
സ്ഥിതിയെ നിനച്ചു ഹസിക്കയെന്നു തോന്നും 'എന്നു മരണത്തെ വര്‍ണിക്കുന്ന കെ.സി. കേശവപിള്ള മഹാകാവ്യ പ്രസ്ഥാനത്തിന്റെ കാല്പനിക ദാര്‍ശനിക ഭാവങ്ങളുടെ പ്രതീകം കൂടിയാണ്.
Leave a Reply